കുട്ടികൾക്ക്  വളരെ ഇഷ്ട്ടപ്പെടുന്ന ചോക്ലേറ്റ് സോസ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. അഞ്ചു മിനിറ്റ് കൊണ്ട് വീട്ടിൽ തന്നെ തയാറാക്കാം. 

ചേരുവകൾ

  • കൊക്കോ പൗഡർ -  3 ടേബിൾ സ്പൂൺ
  • ബട്ടർ                  - 2 ടേബിൾ സ്പൂൺ 
  • പഞ്ചസാര              - 6 ടേബിൾ സ്പൂൺ 
  • പാൽ                  - 1/2 ലിറ്റർ 

തയാറാക്കുന്ന വിധം

പാലും കൊക്കോയും ചേർത്തിളക്കുക. ഒരു പത്രത്തിൽ വെള്ളംചുടാക്കി അതിന്റ മുകളിൽ ബട്ടർ വെച്ച് ഉരുക്കിയടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഉരുക്കി എടുക്കാം. തിളച്ചു വന്ന കൊക്കോ പാലിലേക്ക് ഈ കൂട്ട് ഒഴിച്ച് കൊടുക്കണം. കുറുകുന്നതുവരെ തിളപ്പിക്കുക.തണുത്തശേഷം ഉപയോഗിക്കാം. 

ചപ്പാത്തി ബ്രഡ് എന്നിവയുടെ കൂടെ കുട്ടികൾക്ക് കൊടുക്കാം. ഫ്രീസറിൽ വച്ച് ബാർ ആക്കാം. കേക്ക്,  ഐസിങ്, പുഡിങ് എന്നിവയിൽ എല്ലാം ഉപയോഗിക്കാം.