രുചികരമായ പപ്പായ കാരറ്റ് തോരൻ ഇങ്ങനെ തയാറാക്കി നോക്കൂ.

ചേരുവകൾ

  • പപ്പായ – 1
  • കാരറ്റ് – 2
  • പച്ചമുളക് – 2
  • വെളുത്തുള്ളി –  4
  • കറിവേപ്പില – ആവശ്യത്തിന്
  • തേങ്ങാ  – 1/2 മുറി
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ജീരകപൊടി – 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • കടുക് – 1/4 ടീസ്പൂൺ
  • വറ്റൽമുളക്  – 2

തയാറാക്കുന്ന വിധം

പപ്പായയും കാരറ്റും പച്ചമുളകും ചെറുതായി അരിഞ്ഞതിലേക്ക് തേങ്ങാ, മഞ്ഞൾപ്പൊടി, ജീരകപൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. വെളുത്തുള്ളി ചതച്ചതും ചേർക്കുക.

ചീനചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടായാൽ കടുക് പൊട്ടിച്ച് വറ്റൽ മുളക് ഇട്ട് അതിലേക്ക് നേരത്തെ യോജിപ്പിച്ചു വച്ച കൂട്ട് ചേർത്ത് ഇളക്കി 2 ടേബിൾസ്പൂൺ വെളളം ചേർത്ത് അടച്ച് വേവിക്കുക. വെന്ത ശേഷം, അടപ്പ് മാറ്റി ഇളക്കി തോർത്തി എടുക്കുക.