കോഫി രുചി ഇഷ്ടപ്പെടുന്നവർ ഇങ്ങനെയൊരു ഡ്രിങ്ക് തയാറാക്കി നോക്കൂ.

ചേരുവകൾ

  • ജലാറ്റിൻ പൗഡർ - 25 ഗ്രാം 
  • ഇൻസ്റ്റന്റ് കോഫി പൗഡർ - 2 ടേബിൾ സ്പൂൺ 
  • പഞ്ചസാര - 1/4 കപ്പ് മുതൽ 1/2 കപ്പ് വരെ 
  • വെള്ളം - 5 കപ്പ് 
  • കണ്ടൻസ്ഡ് മിൽക്ക് - 3/4 ഭാഗം 
  • ക്രീം - 2 ടേബിൾ സ്പൂൺ 
  • ഇൻസ്റ്റന്റ് കോഫി പൗഡർ-1 ടേബിൾ സ്പൂൺ 
  • പാൽ -300 മില്ലിലിറ്റർ 
  • വേവിച്ച ചൗവ്വരി - 100 ഗ്രാം 

തയാറാക്കുന്ന വിധം

ജെലാറ്റിൻ പൗഡർ, ഇൻസ്റ്റന്റ് കോഫി, പഞ്ചസാര, എന്നിവ വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ അടുപ്പിൽ വെച്ച് തിളയ്ക്കുന്ന വരെ ഇളക്കി കൊണ്ടിരിക്കുക. ശേഷം ഒരു ട്രേയിലേക്ക് ഒഴിക്കുക.  ഫ്രിഡ്ജിൽ സെറ്റ് ആവാൻ 3 മണിക്കൂർ വയ്ക്കുക. അതിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. 

ഒരു ബൗളിൽ കണ്ടെൻസ്ഡ് മിൽക്കും ക്രീമും കൂടി നന്നായി ഇളക്കുക. ഇതിൽ കോഫി പൌഡർ ചേർത്ത് കട്ട കെട്ടാതെ യോജിപ്പിക്കുക. ശേഷം പാൽ ചേർത്ത് ഇളക്കുക. വേവിച്ചു വെച്ച ചൗവ്വരിയും കോഫി ജെല്ലിയും ചേർത്ത് തണുപ്പിച്ചു ഉപയോഗിക്കാം.  

English Summary: Coffee Jelly, Coffee Jelly Sago