നല്ല അറേബ്യൻ രുചിയിൽ ചിക്കൻ മന്തി, അരമണിക്കൂർ സമയം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ  ഈ വിഭവം തയാറാക്കാം.

ചേരുവകൾ 

  • ചിക്കൻ - 1 കിലോഗ്രാം
  • ചിക്കൻ സ്റ്റോക്ക് – 2 
  • മുളകുപൊടി – 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ബസ്മതി അരി – 1 കിലോഗ്രാം
  • സൺഫ്ലവർ ഓയിൽ

സ്പൈസസ്

  • കുരുമുളക്‌ 
  • ഏലയ്ക്ക
  • ഗ്രാമ്പു 
  • നല്ല ജീരകം 
  • പെരും ജീരകം 
  • പട്ട 
  • ഡ്രൈ ലെമൺ 
  • ബേ ലീവ്സ്

തയാറാക്കുന്ന വിധം

ചിക്കൻ സ്റ്റോക്ക് മുളക് പൊടി മഞ്ഞൾപ്പൊടി ഉപ്പ്‌ ഓയിൽ എന്നിവ യോജിപ്പിച്ച് ചിക്കനിൽ തേച്ച് പിടിപ്പിച്ച്  15 മിനിറ്റ് വയ്ക്കുക.അരി വേവിക്കാനുള്ള വെള്ളം തിളപ്പിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും സ്‌പൈസസും ചേർക്കുക. തിളച്ചാൽ അരി കഴുകി ഇടുക (അരി വെള്ളത്തിൽ കുതിർക്കരുത്). പകുതി വേവാകുമ്പോൾ ചോറ് ഊറ്റി വയ്ക്കാം.

മസാല പുരട്ടിയ ചിക്കൻ ഒരു ഒരു വശം വേവിക്കുക എന്നിട്ട് മറിച്ചിടുക. ചിക്കനു മുകളിൽ വേവിച്ച റൈസ് ഇട്ടു കൊടുക്കുക മുകളിൽ കുറച്ചു ഓയിൽ ഒഴിക്കുക എന്നിട്ട് മൂടി വെച്ചു 15 മിനിറ്റ് വേവിക്കുക. 

ശ്രദ്ധിക്കാൻ 

∙ ഓരോ അരിയുടെയും വേവ് വ്യത്യാസം ഉണ്ടായിരിക്കും. 

English Summary: Homemade Chicken Mandi