ഉരുളക്കിഴങ്ങ് ഉലുവയില മസാല എളുപ്പത്തിൽ തയാറാക്കാവുന്ന മസാലക്കൂട്ടാണ്. ഇത് തയാറാക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കരുത്.

ചേരുവകൾ

  • ഉരുളക്കിഴങ്ങ്    - 1 കിലോഗ്രാം
  • ഉലുവയില     - 3 തണ്ട്
  • സവാള    - 2 
  • നല്ല ജീരകം    -1/2 ടേബിൾ സ്പൂൺ
  • മുളകുപൊടി   -1 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി   -1/2 ടേബിൾ സ്പൂൺ
  • റിഫൈൻഡ് ഓയിൽ  - 4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

കടായി  അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് ജീരകം പൊട്ടിക്കുക.  ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മൂത്ത് വരുമ്പോൾ സവാളയും പിന്നെ കിഴങ്ങും ചേർത്ത് ഒന്ന് വെന്തുവരുമ്പോൾ ഉലുവയിലയും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് വാങ്ങാം.