ചിക്കൻ വിഭവങ്ങൾ വ്യത്യസ്തരുചിയിൽ തയാറാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു മലായ് ചിക്കൻ ടിക്ക രുചിക്കൂട്ട്. ചൂടുള്ള റൊട്ടി അല്ലെങ്കിൽ കുബ്ബൂസിനൊപ്പം കഴിക്കാൻ ഏറെ രുചികരമാണ് ഈ ചിക്കൻ ടിക്ക.

ചേരുവകൾ:

  • ചിക്കൻ ബ്രെസ്റ്റ് - 750 ഗ്രാം
  • ഫ്രഷ്‌ ക്രീം - 3 ടേബിൾ സ്പൂൺ 
  • തൈര് - 2 ടേബിൾ സ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ 
  • പച്ചമുളക് പേസ്റ്റ് - 1 ടേബിൾ സ്പൂൺ 
  • മല്ലി ഇല പേസ്റ്റ് - 1 ടേബിൾ സ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി - 1 ടേബിൾ സ്പൂൺ 
  • ഗരം മസാല - 1 ടേബിൾസ്പൂൺ 
  • ഒലിവ് ഓയിൽ / സൺ ഫ്ലവർ ഓയിൽ - 1 ടേബിൾസ്പൂൺ 
  • വെണ്ണ - ബ്രഷിംഗിനായി
  • നാരങ്ങ - 2
  • സ്‌ക്യൂവേഴ്സ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

എണ്ണയും വെണ്ണയും ഒഴികെയുള്ള എല്ലാ ചേരുവകളും മിക്സ് ചെയ്യുക, ഈ മിക്സ് ചിക്കനിൽ യോജിപ്പിച്ച്  2 മണിക്കൂർ വയ്ക്കുക. തുടർന്ന് ചിക്കനിൽ ഒലിവ് ഓയിൽ ചേർത്ത് നന്നായി ഇളക്കുക. എല്ലാ ചിക്കൻ കഷ്ണങ്ങളും സ്‌ക്യൂവേർസിൽ കോർത്തെടുക്കുക. തവയിൽ വച്ച് വേവിച്ചെടുക്കാം.

അവ്നിൽ ഗ്രിൽ ചെയ്യാം

10 മിനിറ്റ് പ്രീ–ഹീറ്റ് ചെയ്ത അവ്നിൽ 15 മിനിറ്റ് വരെ ഗ്രിൽ ചെയ്യുക (180 ഡിഗ്രി മുതൽ 220 ഡിഗ്രി  വരെ). ഇതിൽ വെണ്ണ ഉപയോഗിച്ച് ബ്രഷ് ചെയ്തെടുത്താൽ രുചികരമായ  മലായ് ചിക്കൻ കറി റെഡി.

English Summary: Malai Chicken Tikka Recipe