മൽസ്യമാംസാദികൾ മാത്രമല്ല മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും തേനീച്ചയിൽനിന്നു പോലും ഉണ്ടാകുന്ന ഒന്നും കഴിക്കില്ല എന്ന് തീരുമാനമെടുത്ത വരാണ് വീഗൻസ്  (Vegans).നവംബർ ഒന്ന് വീഗൻ ദിനമാണ്. പാശ്ചാത്യ രാജ്യങ്ങളിലാണു വീഗൻമാർ കൂടുതലും.  ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽനിന്നു ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും ആണെന്നു കരുതുന്നവരും നമുക്കിടയിലുണ്ട്. . പല കാരണങ്ങൾ കൊണ്ട് വീഗൻ ആകുന്നവരുണ്ട്. ശരീരം നന്നാക്കാൻ തുടങ്ങി ധാർമ്മികത, പരിസ്ഥിതി സ്നേഹം തുടങ്ങി ഒരു പാടുകാര്യങ്ങള്‌ വീഗൻ തിരഞ്ഞെടുക്കാൻ കാരണമാകാറുണ്ട്.

ഒരു വീഗൻ മിൽക്ക് ഷെയ്ക്കിന്റെ രുചിക്കൂട്ട് 

  • നിലക്കടല – 100 ഗ്രാം
  • ഈന്തപ്പഴം – 3 എണ്ണം
  • ഏത്തപ്പഴം – 1

തയാറാക്കുന്ന വിധം

∙നിലക്കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പാനിൽ 7 മിനിറ്റ് തിളപ്പിക്കുക.

∙തണുപ്പിച്ച ശേഷം ഒരു മിക്സിയുടെ ജാറിൽ ഈന്തപ്പഴം ചേർത്ത് അടിച്ചെടുത്താൽ വീഗൻ പീനട്ട് മിൽക്ക് റെഡി.

∙ചെറുതായി അരിഞ്ഞ ഏത്തപ്പഴവും തയാറാക്കിയ പീനട്ട് മിൽക്കും ചേർത്ത് മിക്സിയിൽ അടിച്ചെടുത്താൽ രുചികരമായ മിൽക്ക് ഷെയ്ക്ക് റെഡിയായി.