ആലപ്പുഴക്കാരുടെ സ്പെഷൽ മീൻ കറി, വളരെ രുചികരവും തയാറാക്കാൻ എളുപ്പവുമാണ് ആലപ്പി ഫിഷ് കറി.

ചേരുവകൾ

  • മീൻ - 1/2 കിലോ
  • മാങ്ങാ -1
  • ഉള്ളി - 12 എണ്ണം
  • ഇഞ്ചി – 1 ടേബിൾ സ്പൂൺ
  • പച്ചമുളക് – 2
  • തക്കാളി – 1
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
  • തേങ്ങാപ്പാൽ – അര മുറി തേങ്ങയുടെ

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി കടുക് ഇടുക. ഇതിലേക്ക്  ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കുക. തക്കാളി കഷണങ്ങൾ ചേർക്കുക. ആവശ്യത്തിനു ഉപ്പും തേങ്ങാപ്പാലും ( 2 കപ്പ് ചൂടുവെളളം ചേർത്ത് പിഴിഞ്ഞെടുത്തത്) ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ മാങ്ങയും മീൻ കഷണങ്ങളും ചേർക്കുക. അടച്ചു വച്ച്  വേവിക്കുക. വെന്ത ശേഷം കറിവേപ്പിലയും ചേർത്ത് വാങ്ങാം.

English Summary: Alappuzha Special Fish Curry Recipe