അപ്പം, പൊറോട്ട, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാൻ നല്ല നാടൻ രുചിയിലൊരു മുട്ടറോസ്റ്റ് തയാറാക്കിയാലോ?

ചേരുവകൾ

  • മുട്ട - 6
  • സവാള  - 4 എണ്ണം 
  • തക്കാളി - 2 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ 
  • പച്ചമുളക് - 4 എണ്ണം 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • കുരുമുളക് പൊടി - 1/2 ടേബിൾസ്പൂൺ 
  • ഗരം മസാല -1/2 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ 
  • തക്കാളി കെച്ചപ്പ് - 2 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

  • മുട്ട പുഴുങ്ങി വയ്ക്കുക. 
  • ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച് സവാള ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പച്ചമുളക് ചേർക്കുക. അതിനുശേഷം തക്കാളി ചേർക്കുക. എണ്ണ തെളിയുന്നതുവരെ നന്നായി വഴറ്റുക. തുടർന്ന് കെച്ചപ്പ് (തക്കാളി വേവിച്ച് അരച്ചെടുത്തതിൽ പഞ്ചസാരയും വിനാഗിരിയും ചേർത്ത് വീട്ടിൽ തന്നെ തയാറാക്കാം) ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് എല്ലാ മസാലകളും ആവശ്യത്തിന് ഉപ്പും ചേർക്കുക. അല്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. തിളച്ചു വരുമ്പോൾ ഓരോ മുട്ട കഷ്ണങ്ങളും ഇതിലേക്ക് ഇടുക. എല്ലാ മുട്ട കഷണങ്ങളിലും മസാല പിടിക്കുന്നത് വരെ നന്നായി ഇളക്കുക. അതിനുശേഷം കറിവേപ്പിലയും 1 ടീസ്പൂൺ വെളിച്ചെണ്ണയും തളിക്കുക. നാടൻ ചായക്കട സ്റ്റൈൽ മുട്ട റോസ്റ്റ് റെഡി.

English Summary: Nadan Egg Roast Recipe