രുചികരമായ കോളിഫ്ലവർ ഫ്രൈ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • കോളിഫ്ളവർ – 1
  • ഉപ്പു – ആവശ്യത്തിന്
  • മുട്ട - 1 
  • കാശ്മീരി മുളകുപൊടി - 2  ടീസ്പൂൺ
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
  • കടലമാവ് - 6 ടീസ്പൂൺ 
  • വെള്ളം - മാവ് തയാറാക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

∙കോളിഫ്ളവർ  കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു നന്നായി കഴുകി എടുക്കുക. കഴുകിയ ശേഷം മുട്ടയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

∙ ഒരു പാത്രത്തിൽ കടലമാവ് ആവശ്യത്തിന് ഉപ്പും  വെള്ളവും കുരുമുളകുപൊടിയും ചേർത്ത് കട്ടകൾ ഇല്ലാതെ നല്ല കട്ടിയായി യോജിപ്പിച്ചെടുക്കുക. 

∙ കോളിഫ്ലവർ കഷണങ്ങൾ മാവിൽ മുക്കി  15 മിനിറ്റ് വയ്ക്കുക.

∙  ചൂടായ പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് കോളിഫ്ളവർ കഷണങ്ങൾ വറുത്തെടുക്കുക.ഒരു വശം മൊരിഞ്ഞ ശേഷം മറുവശം തിരിച്ചു ഇട്ടു കൊടുക്കുക. രണ്ടു വശവും നന്നായി മൊരിഞ്ഞ ശേഷം കോരി മാറ്റി വയ്ക്കുക.  3 പച്ചമുളകും കറിവേപ്പിലയും മൂപ്പിച്ച് മുകളിൽ വിതറാം.

English Summary: Easy Cauliflower Dry Masala