ഒരു അറേബ്യൻ വിഭവമാണ് സ്വീറ്റ് ഡബ്ലിംഗ്സ് അഥവാ സ്വീറ്റ് ലുക്കുമത്ത്, രുചിക്കൂട്ട് എങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • ഗോതമ്പ് പൊടി – 1½ കപ്പ്
  • മൈദ – 1½ കപ്പ്
  • യീസ്റ്റ് - 6 ഗ്രാം
  • പഞ്ചസാര - 1 കപ്പ്
  • ഉപ്പ് – പാകത്തിന്
  • നാരങ്ങ - ½
  • ഏലയ്ക്ക - 2 എണ്ണം
  • ഓയിൽ
  • വെള്ളം

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ  മൈദയും ഗോതമ്പ് പൊടിയും 1 ടേബിൾസ്പൂൺ പഞ്ചസാരയും 1/2 ടേബിൾസ്പൂൺ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് യീസ്റ്റും 2 1/2 കപ്പ് ചൂട് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. നനഞ്ഞ ഒരു തുണിവച്ച് മൂടിയ ശേഷം പാത്രം 45 മിനിറ്റ് മാറ്റി വയ്ക്കുക. ഈ സമയം ഇതിനു മുകളിലൊഴിക്കാൻ ഏലയ്ക്ക സിറപ്പ് തയാറാക്കി വയ്ക്കാം.

1 കപ്പ് പഞ്ചസാര 3/4 കപ്പ് വെള്ളവും  നാരങ്ങാ നീരും 2 ഏലക്കയും ചേർത്ത് 15 മിനിറ്റ് തിളപ്പിച്ചെടുത്താൽ സിറപ്പ് റെഡി.

45 മിനിറ്റിനു ശേഷം മാവ് നല്ലതുപോലെ ഇളക്കി ചെറു തീയിൽ എണ്ണയിൽ പൊരിച്ചെടുക്കുക. തയാറാക്കിയ ഏലയ്ക്ക സിറപ്പ് മുകളിലൂടെ ഒഴിച്ച് കഴിക്കാം.

English Summary: Luqaimat Recipe, Sweet Arabic Dumblings Recipe