രുചികരവും ആരോഗ്യകരവുമായ ബീഫ് സ്റ്റ്യൂ തയാറാക്കിയാലോ? വെള്ള അപ്പം, ചപ്പാത്തി, റൊട്ടി എന്നിവയ്ക്കൊപ്പം വിളമ്പാൻ ബെസ്റ്റാണ്.

ചേരുവകൾ

  • ബീഫ്  - 250 ഗ്രാം
  • സവാള - 2 മീഡിയം വലുപ്പം 
  • ഇഞ്ചി അരിഞ്ഞത് -1 ടേബിൾസ്പൂൺ 
  • വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ 
  • പച്ചമുളക് - 2 എണ്ണം 
  • ഉരുളക്കിഴങ്ങ് - 1 എണ്ണം 
  • കാരറ്റ് -1/2 കഷണം
  • വിനാഗിരി - 1 ടേബിൾസ്പൂൺ 
  • ഗരം മസാല -1 ടേബിൾസ്പൂൺ 
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • ഒന്നാം തേങ്ങാപ്പാൽ - 1 ഗ്ലാസ്
  • രണ്ടാം തേങ്ങാപ്പാൽ - ഒന്നര ഗ്ലാസ്
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
  • ഗരം മസാല (ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക്, പെരുംജീരകം, കറുവാപ്പട്ട, കറുവപ്പട്ട ഇലകൾ)

തയാറാക്കുന്ന വിധം

സവാള, 1/2 ടേബിൾസ്പൂൺ അരിഞ്ഞ ഇഞ്ചി, 1/2 ടേബിൾസ്പൂൺ അരിഞ്ഞ വെളുത്തുള്ളി , 1 പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഗരം മസാല, അല്പം വെള്ളം എന്നിവ ഉപയോഗിച്ച് പ്രഷർ കുക്കറിൽ ബീഫ് വേവിക്കുക. മറ്റൊരു പാനിൽ എണ്ണ ചേർത്ത് മുഴുവൻ ഗരം മസാലയും ചേർത്ത് സവാള വഴറ്റുക, അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. എല്ലാ പച്ചക്കറികളും വഴറ്റുക. വേവിച്ച പച്ചക്കറികളിലേക്ക് വേവിച്ച ബീഫ് ചേർത്ത് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് 10 മിനിറ്റ് വേവിക്കുക. നന്നായി ഇളക്കുക. കറിവേപ്പില ചേർത്ത് 1 ടേബിൾസ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഗരം മസാലയും ചേർക്കുക. ഒന്നാം തേങ്ങാപ്പാൽ 2 മിനിറ്റ് കഴിഞ്ഞ് ഒഴിക്കുക. ബീഫ് സ്റ്റ്യൂ റെഡി. 

English Summery : Healthy Beef Stew Recipe