ചമ്മന്തി ഇഷ്ട്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഒരു ചമ്മന്തി ഉണ്ടെങ്കിൽ  ചോറിന് വേറെ  കറിയൊന്നും വേണ്ട എന്നാണോ?,  മിക്സിയും അമ്മിക്കല്ലും  ഇല്ലാതെയാണ് ഈ  ചമ്മന്തി തയാറാക്കിയിരിക്കുന്നത്.

ചേരുവകൾ

  • ഉണക്ക മുളക്       - 20 
  • ചെറിയ ഉള്ളി     - 15 എണ്ണം
  • പുളി                 –  ഒരു നെല്ലിക്ക വലുപ്പം
  • വെളിച്ചെണ്ണ       – 1 ടേബിൾ സ്പൂൺ
  • ഉപ്പ്                    – ആവശ്യത്തിന്

തയാറാക്കുന്ന വിധം
വറ്റൽ മുളകും ചെറിയഉള്ളിയും കനലിലിട്ട് ചുട്ടെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് വെളിച്ചെണ്ണ, ഉപ്പ്, പുളി എന്നിവ ചേർക്കുക. കൈ ഉപയോഗിച്ച് നല്ലതു പോലെ തിരുമ്മി എടുക്കുക. രുചിയേറും ചമ്മന്തി റെഡി.

English Summary: Homemade Chammanthi Recipe