കുവപ്പൊടികൊണ്ട് രുചികരവും ഹെൽത്തിയുമായ വെൽക്കം ഡ്രിങ്ക് തയാറാക്കാം. 

ചേരുവകൾ

  • കുവപ്പൊടി (Arrowroot) - 4 ടീസ്പൂൺ 
  • പാൽ (നന്നായി തണുപ്പിച്ചത്) - 1/2 ലിറ്റർ 
  • പഞ്ചസാര - ആവശ്യത്തിന് 
  • ഏലയ്ക്കാപ്പൊടി –  ആവശ്യത്തിന് 
  • തേങ്ങാപ്പാൽ – തണുപ്പിച്ചത് (1/2 തേങ്ങ )
  • കസ്കസ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

  • കുവപ്പൊടി അരഗ്ലാസ് വെള്ളം  ചേർത്ത്  കുറുക്കിയെടുക്കുക. 
  • ചൂടാറിയ ശേഷം പകുതി തേങ്ങാപ്പാൽ ചേർത്ത് മിക്സിയിൽ ചെറുതായൊന്നു കറക്കിയെടുക്കുക.
  • അതിനുശേഷം പാൽ, പഞ്ചസാര, ഏലയ്ക്കായ പൊടിച്ചത് തേങ്ങാപ്പാൽ ബാക്കിയുള്ളത് എന്നിവ ഒരു പാത്രത്തിലേക്കു എടുത്ത് യോജിപ്പിക്കുക. 
  • കുറച്ച് കസ്കസ് ചേർത്ത് സെർവിങ് ഗ്ലാസിലേക്ക് മാറ്റാം. ഹെൽത്തി കൂൾ ഡ്രിങ്ക് റെഡി.
  • English Summary: Healthy Arrowroot Welcome Drink