ക്രിസ്മസ് നിറത്തിൽ നല്ലൊരു കപ്പ് കേക്ക് തയാറാക്കിയാലോ? രുചിയും ഭംഗിയും ചേരുന്ന ക്യൂട്ട് കപ്പ് കേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

വെറ്റ്  ചേരുവകൾ:

  • എണ്ണ - ഒന്നര കപ്പ്
  • മുട്ട - 1 
  • ബട്ടർമിൽക് - 1  കപ്പ്  (1 /2 കപ്പ് സൗർ ക്രീം  + 1 /2 കപ്പ് പാൽ)
  • നാരങ്ങാ നീര് - 1  ടീസ്പൂൺ
  • റെഡ് കളർ - 2 or 4 ടേബിൾസ്പൂൺ (4  ഇട്ടാൽ നല്ല റെഡ് കളർ, 2  ഇട്ടാൽ പിങ്ക് കളർ)
  • വാനില എസൻസ്‌ - 1  ടീസ്പൂൺ

ഡ്രൈ ചേരുവകൾ :

  • ഓൾ പർപ്പസ് ഫ്ലോർ / മൈദാ -  രണ്ടര കപ്പ്
  • പഞ്ചസാര - ഒന്നര കപ്പ്
  • ബേക്കിങ് സോഡാ - 1  ടീസ്പൂൺ
  • കൊക്കോ പൗഡർ - 1  ടീസ്പൂൺ

തയാറാക്കുന്ന വിധം:

  • കപ്‌ കേക്കിന് ആദ്യം വെറ്റ് ചേരുവകൾ ചേർത്ത് നന്നായി ബീറ്റ് ചെയ്തു എടുക്കുക.
  • ശേഷം ഡ്രൈ ചേരുവകൾ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്ത് എടുക്കുക. 
  • എല്ലാ ചേരുവകളും ചേർത്തു യോജിപ്പിച്ചതിനു ശേഷം  കപ്പ്കേക്ക് - മേക്കറിലോ അവ്നിലോ (177 - 190 ഡിഗ്രിയിൽ)  കപ്‌കേക്ക് തയാറാക്കാം.

Note : റെഡ് കളറിന് പകരം ബീറ്റ്റൂട്ട് ജ്യൂസ്  എടുക്കാം.

English Summary: Red Velvet Cake Recipe in Malayalam