കസ്റ്റാഡ് മധുരത്തിലെ പ്രധാന ചേരുവ,  വെറും ഒരു മിനിറ്റുകൊണ്ട് വീട്ടിലുണ്ടാക്കാം.  വാനില കസ്റ്റാഡ് പൗഡർ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • പഞ്ചസാര - 1 കപ്പ്
  • കോൺഫ്ലോർ - 1/2 കപ്പ്
  • പാൽപ്പൊടി - 1/2 കപ്പ്
  • വാനില എസൻസ് - 1/2 ടീസ്പൂൺ
  • യെല്ലോ ഫുഡ് കളർ- 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

വെള്ളം ഒട്ടും ഇല്ലാതെ മിക്സിയുടെ ജാർ എടുക്കുക. ജാറിലേക്ക് പഞ്ചസാര ഇട്ടു കൊടുത്തു നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് അരക്കപ്പ് പാൽപ്പൊടിയും അരക്കപ്പ്കോൺഫ്ലോറും ഇട്ടുകൊടുത്ത മൂന്നുസെക്കൻഡ് അടിച്ചെടുക്കുക. പിന്നീട് ജാർ തുറന്നതിനു ശേഷം അരടീസ്പൂൺ വാനില എസൻസും കാൽ ടീസ്പൂൺ യെല്ലോ ഫുഡ് കളറും ചേർത്ത്  നന്നായി  മൂന്നു സെക്കൻഡ് അടിച്ചെടുക്കുക. വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വാനില കസ്റ്റാർഡ് പൗഡർ റെഡി.

English Summary: Homemade Custard Powder