കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന പോപ്പ് കോൺ  എളുപ്പത്തിൽ ഇനി വീട്ടിൽ തന്നെ തയാറാക്കാം.

ആവശ്യമായ സാധനങ്ങൾ

  • വെണ്ണ-  3 ടേബിൾ സ്പൂൺ
  • ഉപ്പ് - 3/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • ഉണങ്ങിയ ചോളം - 1/2 കപ്പ്

തയാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു കുക്കർ ചൂടാക്കി അതിലേക്ക് വെണ്ണ  ചേർക്കുക. ചൂടായി വരുമ്പോൾ ഇതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചോളം ചേർത്ത് നന്നായി ഒരു മിനിട്ട് നേരം യോജിപ്പിക്കുക. ശേഷം വിസിൽ ഇടാതെ കുക്കർ അടച്ചു വെക്കുക. തീ കുറക്കേണ്ട ആവശ്യമില്ല.ചോളം പൊട്ടി തുടങ്ങുന്ന ശബ്ദം കേൾക്കാം. മുഴുവനായും പൊട്ടി ഈ ശബ്ദം നിൽക്കുമ്പോൾ കുക്കർ ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ബട്ടർ പോപ്കോൺ റെഡി.

English Summary: Popcorn Recipe in 5 Minutes, Homemade Popcorn in Cooker