മലയാളികളുടെ പ്രിയ വിഭവമാണ് കപ്പബിരിയാണി. സോസേജ് ചേർത്ത കപ്പബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • കപ്പ  - 1 കിലോ
  • മഞ്ഞൾപ്പൊടി – ഒരു നുള്ള്
  • ഉപ്പ് – ആവശ്യത്തിന്

സോസേജ് ഗ്രേവിക്ക്:

  • സോസേജ് – 6
  • സവാള – 1
  • വെളുത്തുള്ളി - 5 
  • ഇഞ്ചി - ചെറിയ കഷണം
  • മഞ്ഞൾപ്പൊടി– 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി –  3 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • ഗരം മസാല – ഒരു നുള്ള്
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ്, കറിവേപ്പില – ആവശ്യത്തിന് 

താളിക്കാൻ :

  • വെളിച്ചെണ്ണ
  • കടുക്
  • ഉണക്കമുളക്

പാചകരീതി

  • കപ്പ ഒരു നുള്ള്  മഞ്ഞളും ചേർത്ത് വേവിച്ചെടുക്കുക. വെള്ളം കളഞ്ഞ് നന്നായി കുഴച്ചെടുക്കുക.
  •  സോസേജ് കഴുകി നല്ലതു പോലെ തുടച്ചെടുക്കുക. എണ്ണ ചൂടാക്കി ഇരുവശവും പാകം ചെയ്ത് തവിട്ട് നിറമാകുന്നതുവരെ സോസേജ് വഴറ്റുക. സോസേജ് ചെറിയ കഷണങ്ങളായി മുറിക്കുക.

ഗ്രേവി തയാറാക്കാൻ

  •  ഒരു കടായിയിൽ എണ്ണ ചൂടാക്കുക. ചതച്ചു വെച്ച  വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. അരിഞ്ഞു വച്ചിരിക്കുന്ന സവാള , ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. മഞ്ഞൾപ്പൊടി, മല്ലിപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച  മണം മാറുന്നത് വരെ  വഴറ്റുക. മസാലയിൽവെച്ചതു  അൽപം വെള്ളം ചേർത്ത് അരിഞ്ഞ സോസേജ് ഗ്രേവിയിൽ ചേർത്ത് നന്നായി ഇളക്കുക.

• മൂടി വെച്ച് 3 മുതൽ 4 മിനിറ്റ് വരെ വേവിക്കുക. മൂടി  തുറന്ന് ഗ്രേവി കട്ടിയാകുന്നതുവരെ വേവിക്കുക. ഉടച്ചു വെച്ചിരിക്കുന്ന കപ്പയിലേക്കു  ഗ്രേവി ചേർത്ത് നന്നായി ഇളക്കി കുറച്ച് തീയിൽ കുറച്ച് സമയം വേവിച്ച് തീ ഓഫ് ചെയ്യാം.

 • ഒരു പാൻ സ്റ്റോവിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്കു കടുക്,  , ഉണക്കമുളക്, കറിവേപ്പില ഇവ ചേർത്ത് താളിക്കുക. ഇത് കപ്പ ബിരിയാണിയിലേക്കു ചേർത്ത് അലങ്കരിക്കുക.

English Summary: Kappa Biryani with Sausage