രുചികരമായ റവ കൊഴുക്കട്ട വളരെപ്പെട്ടെന്ന് തയാറാക്കാം. നല്ല സോഫ്റ്റായ പലഹാരമാണിത്.

ചേരുവകൾ

  • റവ – 1/2 കപ്പ്
  • വെള്ളം – 1 കപ്പ്
  • ശർക്കര –  1/2 കപ്പ്
  • വെള്ളം – 1/4 കപ്പ്
  • തേങ്ങ – 3/4 കപ്പ്
  • നെയ്യ് – 1/2-1 ടീസ്പൂൺ
  • ഏലയ്ക്കാപൊടിച്ചത് –  1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പാത്രത്തിൽ അര കപ്പ് ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ചു കുറുക്കി തേങ്ങാപ്പീരയിട്ടു വറ്റിച്ചെടുക്കുക.
  • മറ്റൊരു പാനിൽ റവ വറുത്തെടുക്കുക. ഉപ്പും നെയ്യും ചേർത്ത് തിളപ്പിച്ചെടുത്ത വെള്ളം ചേർത്ത് 5 മിനിറ്റ് അടച്ചു വയ്ക്കുക. അഞ്ചുമിനിറ്റിനു ശേഷം റവ ഉരുളകളാക്കി ഉളളിൽ തേങ്ങാ ശർക്കര കൂട്ട് നിറച്ച് അടച്ചുവച്ച് 5 മിനിറ്റ് വേവിച്ചെടുക്കാം.

    English Summary : Rava Kozhukatta Kerala style