നാടൻ വിഭവങ്ങൾ കൂട്ടി ചോറു കഴിക്കാൻ പ്രത്യേക രുചിയാണ്, ഇതാ പരിപ്പും ചുരക്കയും ചേർന്നൊരു കറിയുടെ രുചിക്കൂട്ട്.

ചേരുവകൾ
1) ചുരക്ക-1 എണ്ണം
   പച്ചമുളക്-4 എണ്ണം
   ഉപ്പ് 

2)പരിപ്പ്-അരക്കപ്പ്

3)തേങ്ങ-മുക്കാൽ മുറി
മഞ്ഞൾ പൊടി-അര ടീസ്പൂൺ
ജീരകം - അര ടീസ്പൂൺ
വെളുത്തുള്ളി - 4 അല്ലി
കറിവേപ്പില - ഒരു തണ്ട്
കടുക് - വറുക്കാൻ

4) കടുക്-കാൽ ടീസ്പൂൺ
   ചുവന്നുള്ളി വട്ടത്തിൽ നേരിയതായി അരിഞ്ഞത് - നാലെണ്ണം
   ഉണക്കമുളക്-രണ്ടെണ്ണം
   കറിവേപ്പില-രണ്ട് തണ്ട്
   വെളിച്ചെണ്ണ

പാകം ചെയ്യുന്ന വിധം

പരിപ്പ്  കുഴഞ്ഞു പോകാത്ത രീതിയിൽ വേവിക്കുക. അതിലേക്ക് ഇളം ചുരുക്ക ചെറുതായി അരിഞ്ഞത്  ചേർത്ത്  വേവിക്കുക, ഉപ്പും പച്ചമുളകും ചേർക്കാം. കൂടുതൽ വെന്ത് പോകരുത്. ചുരയ്ക്ക ഒന്ന് വെന്തുകഴിയുമ്പോൾ തേങ്ങ, മഞ്ഞൾ പൊടി, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ അരച്ച് ചേർക്കാം. ആവശ്യത്തിന് വെള്ളവും ചേർത്ത്  തിളച്ചു പോകാതെ നല്ലവണ്ണം ചൂടാക്കി എടുക്കുക.. ഇതിലേക്ക്  കടുക് വറുക്കാനുള്ള ചേരുവകൾ താളിച്ച് ചേർക്കുക.