വീട്ടിൽ തയാറാക്കാം ഉഗ്രൻ രുചിയിൽ  ചീസ് ബോൾസ് , കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാകുന്ന രുചിക്കൂട്ടാണിത്.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് - 2 എണ്ണം 
  • പച്ചമുളക് അരിഞ്ഞത്   - 5 എണ്ണം      
  • സവാള ചെറുതായരിഞ്ഞത് - 1 എണ്ണം  
  • ഫ്രോസൺ ചോളം -  150 ഗ്രാം                
  • ജിഞ്ചർ പൗഡർ - 1/4 ടീ സ്പൂൺ          
  • ഗരം മസാല - 1/2 ടീ സ്പൂൺ               
  • ചില്ലി ഫ്ളേക്സ് - 2 ടീസ്പൂൺ                
  • മാംഗോ പൗഡർ - 1 ടീ സ്പൂൺ             
  • ഉപ്പ് - 1 1/4  ടീ  സ്പൂൺ  
  • ചീസ് – ആവശ്യത്തിന്  

      ഈ ചേരുവകളെല്ലാം നന്നായി കുഴച്ച്  യോജിപ്പിച്ച്  ഉരുട്ടി ഉരുളകളാക്കുക. ഉള്ളിൽ ചീസ് കഷണങ്ങൾ വയ്ക്കാം.

  •   ബ്രഡ്  പൊടിച്ചത് -  1/4 കപ്പ്                      
  • കോൺഫ്ലോർ - 4 ടേബിള്‍ സ്പൂൺ       
  • പാൽ - 6 ടേബിള്‍ സ്പൂൺ       

തയാറാക്കുന്ന വിധം

പാലും കോൺഫ്ലോറും ചേർത്ത്  വെള്ളം  പോലെ കലക്കി  അതിൽ ഉരുളകൾ മുക്കി ബ്രഡ് പൊടിയിൽ കുതിർത്ത് എണ്ണയിൽ വറുത്തെടുക്കുക.

English Summary: Cheese Corn Ball