പഞ്ഞി പോലത്തെ നല്ല വെളുത്ത ഇടിയപ്പത്തിന് ആരാധകർ ഏറെ ഉണ്ടെങ്കിലും തയാറാക്കി എടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലരും അത് ഒഴിവാക്കുകയാണ് പതിവ്. എളുപ്പത്തിൽ കൈ നനയാതെ കുഴയ്ക്കാതെ ചൂടുവെള്ളം ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാമെന്ന് പരിചയപ്പെടാം.

ചേരുവകൾ

  • ഇടിയപ്പം പൊടി - 1 കപ്പ് 
  • വെള്ളം - 1½ കപ്പ് 
  • ഉപ്പ് – ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ചുവടു കട്ടിയുള്ള ഒരു പാനിലേക്ക് ഇടിയപ്പപ്പൊടി, വെള്ളം, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചശേഷം തീ കത്തിച്ച് മീഡിയം ഫ്രെയിമിൽ വച്ച്  കൈവിടാതെ ഇളക്കിപൊടി വേവിച്ചെടുക്കുക. (വെന്ത പാകം മനസിലാക്കാനായി  മാവ് തവികൊണ്ട് പൊക്കി നോക്കുമ്പോൾ ഒറ്റ കട്ടയായി വരുന്നുണ്ടെങ്കിൽ പൊടി പാകത്തിന് വെന്തു കഴിഞ്ഞു).

∙ ഇടിയപ്പത്തിന്റെ അച്ചിൽ മാവ് നിറച്ച് , പിഴിഞ്ഞ് ആവിയിൽ  10 മിനിറ്റോളം വേവിച്ചെടുക്കുക.

English Summary: Easy Breakfast, Idiyappam