കേരള ശൈലിയിലുള്ള മോര് ചേർത്ത ഇഞ്ചി കറി. ഇത് വളരെ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാം.

ചേരുവകൾ

  • തേങ്ങാ – 1 കപ്പ്
  • ഇഞ്ചി – 1 ടേബിൾ സ്പൂൺ
  • ജീരകം – 1/4 ടേബിൾ സ്പൂൺ (ഇത് മൂന്നും നന്നായി അരച്ചെടുക്കുക)
  • മോര് – 1/2 ലിറ്റർ ഈ കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

മൺചട്ടിയിൽ 3 ടീ സ്പൂൺ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകും ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് രണ്ട് നുള്ള് കായപ്പൊടി ചേർക്കാം. യോജിപ്പിച്ചു വച്ചിരിക്കുന്ന തൈര് ഇതിലേക്ക് ഒഴിക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടാകുമ്പോൾ വാങ്ങാം. ചൂട് ചോറിനൊപ്പം കഴിക്കാം.

English Summary: Inchi Curry