അൽപം തൈരും ഉപ്പും ചുണ്ടയ്ക്ക വറ്റലുമുണ്ടെങ്കിൽ ചോറിന് വേറെ കറി വേണ്ട. ചുണ്ടക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനിയൊരിക്കലും പാഴാക്കി കളയില്ല.

ചേരുവകൾ 

  • ചുണ്ടക്ക -2 കപ്പ്‌ 
  • മോര് -2 ഗ്ലാസ്‌ 
  • കല്ലുപ്പ് -2 സ്പൂൺ 

തയാറാക്കുന്ന വിധം 

  • ചുണ്ടക്കയുടെ  തണ്ട് മാറ്റി നന്നായി കഴുകി ഒരു വശം തട്ടി എടുക്കുക. (അമ്മിക്കല്ല് ഉപയോഗിക്കാം)
  • ഒരു രാത്രി മുഴുവൻ ഉപ്പിട്ട മോര് വെള്ളത്തിൽ ഇട്ട് വയ്ക്കുക.
  • അടുത്ത ദിവസം രാവിലെ വെയിലത്ത് ഉണക്കുക.
  • 3 ദിവസം ഉണക്കി എടുക്കണം ഓരോ ദിവസവും രാത്രി മോര് വെള്ളത്തിൽ ഇട്ട് വയ്ക്കണം 
  •  3 ദിവസം കഴിയുമ്പോൾ കുറുമുറാ ചുണ്ടക്ക  വറ്റൽ തയാറാക്കാം, ഇത് 6 മാസത്തിൽ അധികം സൂക്ഷിക്കാം.  എണ്ണയിൽ വറുത്തെടുത്ത് ചോറിനൊപ്പം കഴിക്കാം. 

ആരോഗ്യ ഗുണങ്ങൾ 

1) പ്രമേഹം നിയന്ത്രിക്കും.

2) രക്ത സമ്മർദ്ദം കുറയ്ക്കും .

3) കുട്ടികളിൽ വിര ശല്യം ഒഴിവാക്കും. 

4) ഗൗട്ട്  എന്ന രോഗികൾക്കു വേദന സംഹാരി ആയിരിക്കും. 

5) മൂത്രം  നന്നായി പോകാൻ സഹായിക്കും. 

6) രാത്രി ഒരു ഗ്ലാസ്‌ വെള്ളത്തിൽ ചുണ്ടക്ക  അരച്ചത് ചേർത്ത് കഴിച്ചാൽ ഭാരം കൂടും .

7) രക്താണുക്കൾ  ഉണ്ടാകാൻ സഹായിക്കുന്നത് വഴി വിളർച്ച  ഉള്ളവർക്ക് ഗുണം ചെയ്യും. 

8)ദഹനത്തിന് സഹായിക്കും 

9)വിശപ്പ് കൂടും 

10)ആർത്തവം ക്രമകേട്  ശരിയാക്കും