ആരോഗ്യ  ഗുണങ്ങൾ നിറഞ്ഞ പുതീന മസാല ചായ, തലവേദന പമ്പ കടക്കും  ഈ ചായ കുടിച്ചാൽ. 

ചേരുവകൾ 

  • പാൽ -1 1/4 ഗ്ലാസ്‌ 
  • വെള്ളം -1 ഗ്ലാസ്‌ 
  • കരിപ്പെട്ടി ശർക്കര -2 സ്പൂൺ 
  • തേയില -1 സ്പൂൺ 
  • ഇഞ്ചി -1/2ഇഞ്ച് 
  • ഏലയ്ക്ക -1
  • പുതീന -1 ഇല 
  •  ഗ്രാമ്പു -1

തയാറാക്കുന്ന  വിധം 

• ഇഞ്ചി, ഏലയ്ക്ക, പുതീന എന്നിവ ഒരുമിച്ച്  ചതച്ചതും ഒരു ഗ്രാമ്പുവും ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. 

• ഇതിലേക്ക് ഒരു സ്പൂൺ കരിപ്പെട്ടി ശർക്കരയും ഒരു സ്പൂൺ തേയിലയും  ഇട്ട് നന്നായി തിളപ്പിക്കുക രണ്ട് മിനിറ്റ് നേരത്തേക്ക്.

• 1 1/4 ഗ്ലാസ്‌ പാൽ ചേർത്ത് തിളച്ചു വരുന്ന ചായ അരിച്ചു  നല്ല ചൂടോടു കൂടി കുടിക്കാം.

English Summary: Special Tea Recipe