എണ്ണ ചേർത്ത നാലുമണിപലഹാരങ്ങൾ വേണ്ടെന്നു വച്ചിരിക്കുകയാണോ? ഇതാ ഒരു തുള്ളി എണ്ണ ചേർക്കാതെ രുചികരമായ സുഖിയൻ തയാറക്കാനൊരു രുചിക്കൂട്ട്.

ചേരുവകൾ

  • ചെറുപയർ – 1 കപ്പ് (വെള്ളത്തിൽ കുതിർത്തുവച്ചത്)
  • മൈദ – ഒരു കപ്പ്
  • അരിപ്പൊടി – 2 ടേബിൾസ്പൂൺ അരിപ്പൊടി
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ശർക്കര – 1 കപ്പ് (ആവശ്യത്തിന്)
  • തേങ്ങാ ചിരകിയത് – 1 കപ്പ്

തയാറാക്കുന്ന വിധം

  • ചെറുപയർ നികക്കെ വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. വെന്തശേഷം ഇതിലേക്ക് ശർക്കര ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. തീ കുറച്ച് വച്ച് നന്നായി ഇളക്കി വറ്റിച്ചെടുക്കുക. തേങ്ങാ ചിരകിയതും ഏലയ്ക്കാപ്പൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം. ചൂട് പോകാൻ വയ്ക്കാം.
  • മൈദ, അരിപ്പൊടി,മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ  മാവ് തയാറാക്കാം.
  • ചെറുപയർ മിശ്രിതം ഓരോ ഉരുളകളാക്കി മാവിൽ മുക്കി ഇഡ്ഡലി തട്ടിൽ നിരത്തി ആവിയിൽ വേവിച്ചെടുക്കാം. ഹെൽത്തി സുഖിയൻ റെഡി.

    English Summary: Kerala Sukhiyan Healthy Recipe