ഇൻസ്റ്റന്റ്  മിക്സ്‌ വേണ്ട, മൈദ വേണ്ട, ചിലവ് വളരെ കുറച്ച് ഗുലാബ് ജാമൂൻ തയാറാക്കാം.

ചേരുവകൾ 

  • ഗോതമ്പ് പൊടി  - 1ഗ്ലാസ്‌
  • പാൽപ്പൊടി - 1/2 ഗ്ലാസ്‌
  • ബേക്കിങ് പൗഡർ - ½ സ്പൂൺ
  • നെയ്യ് - 2 സ്പൂൺ
  • വെള്ളം - 1/4 ഗ്ലാസ്‌
  • എണ്ണ - 1 കപ്പ്‌ 

തയാറാക്കുന്ന  വിധം 

അരിച്ച  ഗോതമ്പ് പൊടി  -1ഗ്ലാസ്‌, പാൽപ്പൊടി -1/2ഗ്ലാസ്‌, ബേക്കിങ് പൗഡർ -½ സ്പൂൺ , നെയ്യ് -½ സ്പൂൺ, വെള്ളം -1/4 ഗ്ലാസ്‌ എന്നിവ ചേർത്ത്‌  5 മിനിറ്റ് നന്നായി കുഴച്ച് ചെറിയ ഉണ്ടകളാക്കണം. ശേഷം എണ്ണ തിളപ്പിച്ച്‌ അതിൽ ഒരു സ്പൂൺ നെയ്യ്  ചേർത്ത്  ജാമൂൻ ബോൾസ് പൊരിച്ച് എടുക്കുക. ഇത് പഞ്ചസാര ലായനിയിൽ 2 മണിക്കൂർ ഇട്ട് വയ്ക്കുക. ഗുലാബ് ജാമൂൻ റെഡി.

English Summary: Gulab Jamun