കാന്താരിയിൽ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കാന്താരിമുളക് കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ദഹനം ത്വരിതപ്പെടുത്താനും സഹായിക്കുന്നു. വൈറ്റമിൻസ്, കാത്സ്യം ഫോസ്ഫറസ് അയൺ പൊട്ടാസ്യം എന്നിവ വലിയതോതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ കുറക്കുവാനും കാന്താരി സഹായിക്കുന്നു. എന്നാൽ അമിതമായ ഉപയോഗം ശരീരത്തിന് ഗുണകരമല്ല. മുലയൂട്ടുന്ന അമ്മമാരും കുട്ടികളും കാന്താരിമുളക് ഉപയോഗിക്കുന്നത് നല്ലതല്ല.

കാന്താരി ചമ്മന്തി

  • കാന്തരി – 10
  • ചെറിയഉള്ളി –  10
  • കറിവേപ്പില
  • പുളി
  • ഉപ്പ്.
  • വെളിച്ചെണ്ണ

കാന്താരിയും കൊച്ചുഉളളിയും കറിവേപ്പിലയും പുളിയും ഇടികല്ലിൽ ഇടിച്ചെടുത്ത് വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.

English Summary: Kanthari Chammanthi