കോഴിക്കോട്ടുകാർക്ക് സുപരിചിതമാണ് വളാപ്പമെന്ന് വിളിപ്പേരുള്ള വളയപ്പം. വളരെ കുറച്ചു ചേരുവ കൊണ്ട് ഈസി ആയി ഉണ്ടാക്കാവുന്ന ഒരു ചായക്കടി ഇതാ..

ചേരുവകൾ 

  • അരിപ്പൊടി – 1 കപ്പ് 
  • വെള്ളം – 1 1/2 കപ്പ് 
  • ഉപ്പ് – പാകത്തിന് 
  • പഞ്ചസാര – 1 ടേബിൾസ്പൂൺ 
  • കരിഞ്ജീരകം – 1 ടീസ്പൂൺ 
  • ഓയിൽ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

വെള്ളം ഉപ്പ് ചേർത്തു തിളപ്പിക്കുക. ഇതിലേക്ക് അരിപ്പൊടി ഇട്ടു വേവിക്കുക. തീയണച്ച ശേഷം മൂടി വയ്ക്കുക. രണ്ടു മിനിറ്റിനു  ശേഷം തുറക്കുക. പഞ്ചസാരയും കരിഞ്ജീരകവും ചേർത്ത് ചൂടോടെ കുഴക്കുക, ഉരുട്ടിയെടുക്കുക. മുറിച്ച ശേഷം വളയുടെ രൂപത്തിലാക്കി അഗ്രങ്ങൾ ഒട്ടിക്കുക. എണ്ണയിൽ ചെറിയ തീയിൽ പൊരിച്ചു കോരി എടുക്കാം.

English Summary: Valappam Recipe