രണ്ട് ഉരുളക്കിഴങ്ങും  5 മിനിറ്റും  മതി കിടിലൻ രുചിയിൽ ചോറിനുള്ള കറി റെഡിയാക്കാം.

ചേരുവകൾ 

  • ഉരുളക്കിഴങ്ങ് - 2
  • മുളകുപൊടി - 3/4 സ്പൂൺ 
  • മഞ്ഞൾപ്പൊടി - ½ സ്പൂൺ 
  • ഉപ്പ് -½ സ്പൂൺ 
  • എണ്ണ -2 സ്പൂൺ 
  • കടുക് -½ സ്പൂൺ 

തയാറാക്കുന്ന വിധം 

ചെറിയ കഷ്ണങ്ങളായി മുറിച്ച ഉരുളക്കിഴങ്ങിൽ  ¾ സ്പൂൺ മുളകുപൊടിയും 1/2 സ്പൂൺ മഞ്ഞൾപ്പൊടിയും ½ സ്പൂൺ ഉപ്പും ചേർത്ത് പുരട്ടി വയ്ക്കുക.ഒരു ചീന ചട്ടിയോ  നോൺ സ്റ്റിക്ക് പാനോ എണ്ണ ഒഴിച് ചൂടാക്കി, കടുക് പൊട്ടിക്കുക, അതിൽ മസാല ചേർത്ത ഉരുളക്കിഴങ്ങ്  ഇട്ടു കൊടുക്കുക, ചെറുതീയിൽ 5 മിനിറ്റ്  അടച്ചു വെച്ച് വേവിക്കുക, ഇടയ്ക്ക് ഇളക്കി കൊടുക്കണം.

English Summary: Potato Fry