ശർക്കര ജിലേബി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും കഴിച്ചു നോക്കണം. അസാധ്യ രുചിയാണ്.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചിക്കൂട്ടിതാ.. 

ചേരുവകൾ 

  • ഉഴുന്ന് പരിപ്പ് – 1 1/2 കപ്പ് 
  • ശർക്കര – 500 ഗ്രാം 
  • ഓയിൽ – പൊരിച്ചെടുക്കാൻ 
  • ഉപ്പ് – ഒരു നുള്ള് 
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഉഴുന്ന് പരിപ്പ് 4 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. കഴുകി ഊറ്റിയെടുത്ത ശേഷം വളരെ കുറച്ചു വെള്ളം ചേർത്തു മിക്സിയിൽ അരച്ചെടുക്കുക. മാവ് കൈ കൊണ്ട് ഒന്ന് പതപ്പിച്ചു കൊടുക്കുക.പൈപ്പിംഗ് ബാഗിൽ നിറയ്ക്കുക.

ശർക്കര വളരെ കുറച്ചു വെള്ളം ചേർത്തു അലിയിച്ചു അരിച്ചെടുക്കുക.ഓയിൽ ചൂടാക്കിയ ശേഷം ചെറിയ തീയിൽ പൈപ്പിങ് ബാഗ് ഉപയോഗിച്ചു ജിലേബി ഷെയ്പ്പിൽ ഒഴിച്ചു കൊടുക്കുക. മീഡിയം തീയിൽ മൊരിയിച്ചെടുക്കുക. ചൂടോടെ ശർക്കരപ്പാനിയിൽ മുക്കുക. 30 സെക്കന്റ് കഴിഞ്ഞു കോരിയെടുക്കുക. സ്വാദുള്ള ശർക്കര ജിലേബി റെഡി.

‍‍‍English Summary: Jaggery Jilebi