ചക്കപ്പഴം ഉപയോഗിച്ച് മാത്രമല്ല ഏത്തപ്പഴം ഉപയോഗിച്ചും രുചികരമായ കുമ്പിളപ്പം തയാറാക്കാം.

ചേരുവകൾ

  • ഏത്തപ്പഴം – 1
  • വറുത്തെടുത്ത അരിപ്പൊടി – 1 കപ്പ്
  • തേങ്ങാ – 1 കപ്പ്
  • ശർക്കര – 3/4 കപ്പ്
  • ഏലയ്ക്ക – 1 ടീസ്പൂൺ
  • ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
  • ബട്ടർ – 1 ടീസ്പൂൺ
  • വെള്ളം – 1/2 കപ്പ്

തയാറാക്കുന്ന വിധം 

  • ഏത്തപ്പഴം ആവിയിൽ വേവിച്ചെടുക്കുക. തൊലിയും അകത്തെ നാരും കുരുവും കളഞ്ഞ് സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. 
  • ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും എടുത്ത് കുറുകുമ്പോൾ വെണ്ണ, ഏലയ്ക്ക , ജീരകം എന്നിവ ചേർത്ത് ഇളക്കുക. ഒരു പാത്രത്തിൽ അരി പൊടിയും തേങ്ങയും ചേർത്ത് നന്നായി കുഴയ്ക്കുക. അതിൽ ശർക്കര പാനിയും ഏത്തയ്ക്കയും ചേർത്ത് കുഴക്കുക. വയന ഇലയിൽ ഏത്തക്ക മിശ്രിതം നിറച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.

English Summary: Ethakka Kumbilappam Recipe