മീൻ ഇല്ലാതെ ഒരു വെജ് ചില്ലി ഫിഷ് ലെസ് ഫ്രൈ , വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ രസികൻ പലഹാരമാണ്. ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല ഇതിൽ എന്താണ് ചേർത്തിരിക്കുന്നത്  എന്ന് !

ഫിഷ് ലെസ്സ് ചില്ലി ഫിഷ് ഫ്രൈ ചേരുവകൾ 

1) അരിപ്പൊടി - 2 സ്പൂൺ
2) കോൺഫ്ളോർ -2 സ്പൂൺ
3) കാശ്മീരി മുളക് പൊടി -1/2 സ്പൂൺ
4) ഉപ്പ് - 3/4 സ്പൂൺ
5) തൈര് - 2 സ്പൂൺ
6) വെള്ളം - 4 സ്പൂൺ
7) വാഴപ്പൂ - 100 ഗ്രാം
8) എണ്ണ - 50 മില്ലി ലിറ്റർ

തയാറാക്കുന്ന  വിധം 

ഒന്നുമുതൽ 6 വരെ ഉള്ള ചേരുവകൾ യോജിപ്പിച്ചു  എടുക്കുക അതിൽ വാഴപ്പൂ ചേർത്ത് 10 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. എണ്ണ ചൂടായതിനു  ശേഷം ഓരോന്നായി പൊരിച്ചെടുക്കാം.

English Summary: Evening Snack Recipe