ഫ്രൂട്ട് ക്രീം വീട്ടിൽ തന്നെ രുചികരമായി തയാറാക്കാം, കസ്റ്റാഡ് പൗഡർ ചേർക്കാതെ...

ചേരുവകൾ 

1) മാമ്പഴം - 1 പീസ്
2) പഴം - 1/4
3) മാതളം -1/4
4)മുന്തിരി (റെഡ് + ഗ്രീൻ )
5) ഈന്തപ്പഴം -3
6) കശുവണ്ടിപരിപ്പ്, ഉണക്ക മുന്തിരി, ബദാം
7) ക്രീം -200 മില്ലി
8) മിൽക്ക് മെയ്ഡ് - 2 ½ സ്പൂൺ (പകരം 4 സ്പൂൺ പഞ്ചസാര ഉപയോഗിക്കാം)
9) പാൽ - 2 സ്പൂൺ

തയാറാക്കുന്ന വിധം 

1) എടുത്തു വച്ചിരിക്കുന്ന പഴങ്ങൾ ചെറിയ കഷ്ണങ്ങളാക്കുക.
2) ഒരു ബൗളിൽ 200 മില്ലി ക്രീം എടുക്കുക, വിസ്‌ക് ഉപയോഗിച്ച മിക്സ്‌ ചെയ്യുക.
3) ക്രീമിൽ മിൽക്ക് മെയ്‌ഡ് അല്ലെങ്കിൽ പഞ്ചസാര ചേർക്കാം.
4) അരിഞ്ഞു വെച്ചിട്ടുള്ള പഴങ്ങളും ഡ്രൈ നട്സും ചേർത്ത് യോജിപ്പിക്കുക.
5) കവർ ചെയ്ത് 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
6) 2 മണിക്കൂറിന് ശേഷം മിക്സ്‌ ചെയ്ത് വിളംമ്പാം.

English Summary: Fruit Cream