വാഴയിലയിൽ മുട്ട പൊള്ളിച്ചെടുത്തൊരു നാടൻ രുചി പരിചയപ്പെട്ടാലോ?

ചേരുവകൾ

  • കോഴിമുട്ട – 2 
  • തേങ്ങാ – 2 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി അരിഞ്ഞത് – 10 എണ്ണം
  • പച്ചമുളക് – 2
  • ഇഞ്ചി – ഒരു കഷ്ണം
  • കറിവേപ്പില – ഒരു തണ്ട് 
  • ഉപ്പ് – ആവശ്യത്തിന് 
  • വെളിച്ചെണ്ണ – ഒരു സ്പൂൺ 

തയാറാക്കുന്ന വിധം

ചെറിയഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതിൽ തേങ്ങായും മുട്ടയും ഉപ്പും വെളിച്ചെണ്ണയും യോജിപ്പിച്ച് വയ്ക്കുക. പാൻ ചൂടാക്കി അതിൽ വാഴയിലവെച്ച് മുട്ട കൂട്ട്  ഒഴിച്ച് അടച്ചു തീ കുറച്ചുവെച്ച് 5 മിനിറ്റിനു ശേഷം വേറേ ഒരു ഇലയിലേക്ക് മറിച്ചിട്ട് മറുവശവും വാട്ടി എടുക്കുക.

English Summary: Kerala style Egg Omelette