ഹെൽത്തി ആയ വട്ടലപ്പം എളുപ്പത്തിൽ  ഉണ്ടാക്കാം.അതും നിങ്ങളുടെ വീട്ടിൽ കിട്ടുന്ന ചേരുവകൾ ഉപയോഗിച്ച്.

ചേരുവകൾ:

  • പനം ശർക്കര – 300 ഗ്രാം 
  • ഏലക്കായ– 3 എണ്ണം 
  • കറുവപ്പട്ട –ഒരു ചെറിയ കഷ്ണം 
  • തേങ്ങാ ചിരവിയത് – 1 എണ്ണം 
  • ഉപ്പ് – 1/4 ടീസ്പൂൺ 
  • മുട്ട –4 എണ്ണം 
  • ബട്ടർ
  • വെള്ളം 

തയാറാക്കുന്ന വിധം 

ശർക്കര വളരെ കുറച്ചു വെള്ളം ചേർത്ത പാനിയാക്കിയതിൽ ഏലയ്ക്കായും പട്ടയും പൊടിച്ചു ചേർത്ത് അരിച്ചെടുക്കുക. ശേഷം തേങ്ങ അര കപ്പ് വെള്ളം ചേർത്തു നന്നായി അരച്ച്  ഒന്നാം പാൽ എടുക്കുക. ഒരു ടേബിൾ സ്പൂൺ ശരക്കരപാനി മാറ്റിവയ്ക്കുക.ഒരു കപ്പ് തേങ്ങാപ്പാലും കാൽ ടീസ്പൂൺ ഉപ്പും ബാക്കി ശർക്കരയുമായി യോജിപ്പിക്കുക.4 മുട്ട നന്നായി ഇളക്കിയ ശേഷം ഇതും ശർക്കരയിലേക് ചേർക്കുക. ബട്ടർ തടവിയ ബൗളിൽ മാറ്റിവെച്ച ഒരു ടേബിൾസ്പൂൺ ശർക്കര ഇട്ട് ഈ കൂട്ട് ബൗളിൽ ഒഴിച്ചു ഫോയിൽ കൊണ്ട് അടച്ച ശേഷം ആവിയിൽ അര മണിക്കൂർ വേവിക്കുക. നന്നായി തണുത്ത ശേഷം തണുപ്പിച്ചു വിളമ്പുക.

English Summary: Vattalappam Recipe