ബിരിയാണി  കഴിച്ചാൽ  വെയ്റ്റ്  കുറയുമോ? കുറയും...!എന്ത് മണ്ടത്തരം  ആണ് പറയുന്നത്  എന്നാണോ ചിന്തിക്കുന്നത്... ബിരിയാണിയുടെ രുചിയിലുള്ള  കഞ്ഞിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹെൽത്തിയായുള്ള ചേരുവകളാണ് ഇതിൽ ചേർക്കുന്നത്.

ചേരുവകൾ 

  • എണ്ണ - 20 മില്ലി 
  • ജീരകം -1/2 സ്പൂൺ 
  • സവാള -1
  • തക്കാളി -1
  • ഇഞ്ചി -1/2 ഇഞ്ച് 
  • വെളുത്തുള്ളി -3
  • മുരിങ്ങ  ഇല 
  • മല്ലിയില 
  • മഞ്ഞൾപ്പൊടി -1/4 സ്പൂൺ 
  • ഉപ്പ് - 1/2 സ്പൂൺ 
  • കുരുമുളക്  പൊടി - 1/4 സ്പൂൺ 
  • ചിക്കൻ  മസാല - 1/4 സ്പൂൺ 
  • ഓട്സ് -1 കപ്പ്‌ 
  • വെള്ളം - 2 1/2 കപ്പ്‌ 

തയാറാക്കുന്ന വിധം 

1) എണ്ണയൊഴിച്ച് ജീരകം ചേർത്ത് ഉള്ളിയിട് വഴറ്റുക.
2) ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്ത് വഴറ്റുക
3) വെള്ളം ഒഴിക്കുക, തിളക്കുമ്പോൾ ഓട്സ് ഇടുക
4) 2 മിനിറ്റ് വേവിച്ചെടുത്ത് കഴിക്കാം.

English Summary: Biriyani Kanji , Spicy Healthy Recipe