ചോറിനൊപ്പം രുചികരമായതും ദഹനത്തെ സഹായിക്കുന്നതുമായ രസം എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ 

  • കുരുമുളക് - 1 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • വെളുത്തുള്ളി - 10 
  • ഉണങ്ങിയ ചുവന്ന മുളക് - 3
  • തക്കാളി - 1
  • പുളി - 1 നാരങ്ങ വലുപ്പമുള്ള
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കായം - ഒരു നുള്ള്
  • കടുക്
  • കറിവേപ്പില
  • മല്ലിയില
  • എണ്ണ
  • ഉപ്പ്

തയാറാക്കുന്ന വിധം  

  • ഒരു ടീസ്പൂൺ കുരുമുളക്, 1 ടീസ്പൂൺ ജീരകം, 3 വെളുത്തുള്ളി, 2 ഉണങ്ങിയ ചുവന്ന മുളക് എന്നിവ പൊടിച്ചെടുക്കുക. തൊലികളോടുകൂടിയോ അല്ലാതെയോ 8  വെളുത്തുള്ളി ചെറുതായി ചതച്ചു വയ്ക്കുക.
  • ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിനുശേഷം കറിവേപ്പില, ഒരു ഉണങ്ങിയ ചുവന്ന മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേർക്കുക. വെളുത്തുള്ളി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. 1 ചെറിയ  തക്കാളി അരിഞ്ഞത് ചേർക്കുക. 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് കായവും ചേർക്കുക. തക്കാളി മൃദുവാകുന്നതുവരെ വഴറ്റുക. പൊടിച്ച  രസം മസാല മിശ്രിതം ചേർക്കുക. നന്നായി ഇളക്കി കുറഞ്ഞ തീയിൽ 2 മിനിറ്റ് വഴറ്റുക.
  • ഒരു നാരങ്ങ വലുപ്പമുള്ള പുളി പിഴിഞ്ഞത് ഒഴിച്ച്, 1.5 മുതൽ 2 കപ്പ് വെള്ളം വരെ ചേർക്കുക. ആവശ്യത്തിന്  ഉപ്പ് ചേർക്കുക. ഇടത്തരം തീയിൽ  5 മുതൽ 6 മിനിറ്റ് വരെ രസം തിളക്കണം. എന്നിട്ടു തീ ഓഫ്  ചെയ്ത ശേഷം അരിഞ്ഞ മല്ലിയില  ചേർത്ത് ഇളക്കുക.

English Summary: Garlic Rasam Recipe