കുടവയറു കുറയ്ക്കാൻ ശീലമാക്കാം ഈ ജ്യൂസ്. മുരിങ്ങയിലയാണ് ഇതിലെ പ്രധാന ചേരുവ. രാവിലെ വെറും വയറ്റിലാണ് ഈ ജ്യൂസ് കുടിക്കണം.

ചേരുവകൾ 

  • മുരിങ്ങയില         -  ഒരു പിടി 
  • നാരങ്ങ                - 1എണ്ണം 
  • തേൻ                    - 1ടേബിൾസ്പൂൺ 
  • വെള്ളം                  - 300 മില്ലിലിറ്റർ

തയാറാക്കുന്നവിധം 

മുരിങ്ങയില നന്നായി കഴുകി മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് നാരങ്ങാനീരും കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. ബാക്കി വെള്ളം ചേർത്ത് കറക്കി എടുക്കുക. തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ ജ്യൂസ് അരിക്കാതെ വെറുംവയറ്റിൽ മുപ്പതുദിവസം കുടിക്കുക. (അരിക്കാത്ത കുടിക്കാൻ ബുദ്ധിമുട്ട് ഉണ്ടങ്കിൽ അരിച്ച് ഉപയോഗിക്കാം. )

English Summary: Green Juice