പി സി ഒ ഡി എന്ന പ്രശ്നം ഇല്ലാത്തവർ ഇന്ന് വളരെ കുറവാണ്. ഭക്ഷണ രീതിയിൽ വന്ന മാറ്റമാകാം ഇതിന് കാരണം. പണ്ട് മുത്തശ്ശിമാർ പെൺകുട്ടികൾക്ക് തയാറാക്കി കൊടുത്തിരുന്നൊരു ആരോഗ്യകരമായ പലഹാരത്തിന്റെ രുചികൂട്ട് നോക്കാം. ദിവസവും രാവിലെ എള്ളുണ്ട ഒരെണ്ണം കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ സഹായകരമാണെന്നാണ് പറയപ്പെടുന്നത്. ഗർഭിണികൾ കഴിക്കരുതെന്നാണ് പറയുന്നത്.

ചേരുവകൾ 

  • കഴുകി വൃത്തി ആക്കിയ എള്ള് -1 കപ്പ്‌ 
  • വെല്ലം /ശർക്കര -1കപ്പ്‌ 

തയാറാക്കുന്ന വിധം 

1) ആദ്യം ഒരു പാത്രത്തിൽ എള്ള് ചൂടാക്കുക, 2 മിനിറ്റ് നേരത്ത് പൊട്ടുന്ന ശബ്ദം വരുന്നതു വരെ ചൂടാക്കാം.

3) ചൂടായ എള്ള്  വേറെ പത്രത്തിലേക്ക്  മാറ്റണം. 

4) ചൂടായ പത്രത്തിൽ ശർക്കരയും  3/4 കപ്പ്‌ വെള്ളവും ഏലയ്ക്ക പൊടിച്ചതും  ചേർത്ത് ചൂടാക്കി 6 മിനിറ്റ് നേരം  തിളപ്പിക്കുക. 

5)ചൂടായ ശർക്കര സ്റ്റീൽ പാത്രത്തിൽ ഒഴിക്കുക. 

6) എള്ളും  ശർക്കരയും  യോജിപ്പിച്ച്  ചൂട് ആറുമ്പോൾ ഉരുട്ടി എടുക്കാം.

English Summary: Sesame Seeds Laddu,  Best Medicine for Menstrual Rrregularities