മുളക് ചതച്ചത് ചേർത്ത് കുറുകിയ ചാറോടു കൂടി തയാറാക്കുന്ന മീൻ കറി.

  • മീൻ – 1/2 കിലോഗ്രാം
  • സവാള –  3 കപ്പ്
  • ഇഞ്ചി –  3 ടേബിൾസ്പൂൺ
  • വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
  • ഉണക്കമുളക് ചതച്ചത് –  2.5 ടേബിൾസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • കറിവേപ്പില  - ആവശ്യത്തിന്
  • കുടംപുളി - 3
  • എണ്ണ –  1 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മീൻ രണ്ടുവശവും വരഞ്ഞു വയ്ക്കുക. ഒരു ചട്ടിയിൽ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ഉണക്കമുളകും മുളകുപൊടിയും കറിവേപ്പിലയും ഉപ്പും ചേർത്ത് നന്നായി ഞെരടുക. അതിൽ മീനും പുളിയും (ചെറുതായി കീറണം) ആവശ്യത്തിന് വെള്ളം ഒഴിച്ച് വറ്റുന്നതുവരെ വേവിച്ച് എടുക്കാം. മസാലയിൽ  മീൻ പൊതിഞ്ഞിരിക്കുന്നത് വരെയും വേവിക്കാം.

English Summary: Fish Curry Recipe