ചമ്മന്തി പ്രിയർക്കായി ഇതാ രുചികരമായ പചകക്കുറിപ്പ്. ഈ തക്കാളി ചമ്മന്തി ഉണ്ടെങ്കിൽ ചോറിനും ചപ്പാത്തിക്കും വേറെ കറിവേണ്ട.

ചേരുവകൾ 

  • തക്കാളി - 3
  • സവാള - 1
  • ചെറിയ  ഉള്ളി - 5
  • വെളുത്തുള്ളി - 4
  • ഇഞ്ചി - 1/2 ഇഞ്ച് 
  • വെളിച്ചെണ്ണ - 4 സ്പൂൺ 
  • ഉണക്ക  മുളക് - 2
  • കറിവേപ്പില -1 തണ്ട് 
  • ഉപ്പ് -1 സ്പൂൺ 
  • പുളി - ചെറിയ ഉരുള
  • തൈര് -1 സ്പൂൺ 

തയാറാക്കുന്ന  വിധം 

അടി കട്ടി ഉള്ള പാത്രം എണ്ണ ഒഴിച്ച് ചൂടാക്കി, തക്കാളി പാതി  മുറിച്ചത്, വെളുത്തുള്ളി, ഇഞ്ചി എന്നിവ 2 മിനിറ്റ് നേരത്തേക്ക് ഫ്രൈ ചെയ്യുക. ശേഷം അതെ എണ്ണയിൽ സവാള അരിഞ്ഞതും ഉള്ളിയും ചേർത്ത് ഫ്രൈ ചെയ്യുക. ഇവയെല്ലാം  ഒരു പാത്രത്തിലോട്ട്  മാറ്റുക, തക്കാളിയുടെ തൊലി മാറ്റുക. ഉണക്ക മുളകും കറിവേപ്പിലയും പൊട്ടിച്ചു ചേർക്കുക. പുളി, തൈര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ചതച്ച് എടുക്കുക. 

English Summary: Tomato Recipe