കുട്ടികൾക്കും മുതിർന്നവർക്കും  ഒരുപോലെ  ഇഷ്ടമാകുന്ന ഒരു വിഭവമാണിത്. നാലുമണി  പലഹാരമായി കുട്ടികൾക്ക് കൊടുക്കാം.

ചേരുവകൾ 

  • ചോളം- 2 എണ്ണം
  • കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ  
  • സവാള ചെറുതായി അരിഞ്ഞത് - 1 (ഇടത്തരം) 
  • വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 1/2 ടേബിൾ സ്പൂൺ 
  • മല്ലിയില(ചെറുതായി അരിഞ്ഞത് ) - 2 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

ചോളം അടർത്തിയെടുത്തു കുറച്ചു വെള്ളത്തിൽ അഞ്ചു മിനിറ്റ് വേവിക്കുക. വെന്ത ചോളം ഒരു തുണിയിൽ നിരത്തി ഈർപ്പം കളയുക. അതിനുശേഷം ഒരു പാത്രത്തിൽ ഇട്ടു കോൺഫ്ളോറുമായി യോജിപ്പിച്ച ശേഷം എണ്ണയിൽ വറുത്തു കോരുക. മസാല തയാറാക്കുന്നതിനായി സവാളയും വെളുത്തുള്ളിയും വഴറ്റുക. അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്‌ ഇവ ചേർത്തിളക്കി തീ അണയ്ക്കുക. അതിലേക്കു വറുത്ത് വച്ച ചോളവും നാരങ്ങാനീരും മല്ലിയിലയും  ചേർത്തിളക്കി ചൂടോടെ വിളംമ്പാം.

English Summary: Crispy Fried Corn