കുട്ടികളുടെ ചുമ, ജലദോഷം എന്നിവ മാറാൻ വളരെ നല്ലതാണ് മഞ്ഞൾ പാൽ. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാൻ മഞ്ഞൾ സഹായിക്കും.

ചേരുവകൾ 

  • പാൽ - 1 ഗ്ലാസ്
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ഒരു ഗ്ലാസ് പാൽ തിളപ്പിക്കുക.
  • തീ കുറച്ച് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1/4 ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക.
  • നന്നായി ഇളക്കി 2 മിനിറ്റ് തിളപ്പിക്കുക.
  • ആവശ്യമെങ്കിൽ മധുരത്തിനായി പനം കൽക്കണ്ടം അല്ലെങ്കിൽ പനം ശർക്കര  ചേർക്കാം. ചൂടോടെ കുടിക്കാം. 

English Summary: Turmeric Milk