വളരെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഏറെ രുചികരമായ കറി പരിചയപ്പെടാം. ഈ സീസണിൽ ഇഷ്ടാനുസരണം വിലക്കുറവിൽ കിട്ടുന്ന തക്കാളിയാണിതിലെ പ്രധാന ചേരുവ.  ഇഡ്ഡലി, ദോശ, ചപ്പാത്തി, തൈര് സാദം എന്നിവയ്ക്ക് കറിയായി ഉപയോഗിക്കാവുന്നതാണ്. 10-15 ദിവസത്തോളം കേടു വരില്ല. 

ചേരുവകൾ

  • ഉലുവ,കടുക് - 1 ടീ സ്പൂൺ വീതം
  • നല്ലെണ്ണ (എള്ളെണ്ണ ) - 4 ടേബിൾ സ്പൂൺ 
  • കടുക് – 1 ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • തക്കാളി – 6 എണ്ണം
  • മുളകുപൊടി – 3 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – 1 1/2 ടീസ്പൂൺ
  • പുളി – 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

  • ഉലുവ,കടുക് - 1 ടീ സ്പൂൺ വീതം (ഇവ വറുത്തെടുത്ത് പൊടിക്കണം)
  • 4 ടേബിൾ സ്പൂൺ നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ച് ചൂടാക്കി അതിലേക്ക് 1 ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ച്, കറിവേപ്പില കൂട്ടി ഇളക്കുക. ഇതിലേക്ക് തക്കാളി 6 എണ്ണം ചെറുതായി അരിഞ്ഞത് ചേർക്കുക. 3 ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 1/2 ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. മൂടിവെച്ച് 10 മിനിറ്റ് വേവിച്ച ശേഷം, 3 ടേബിൾ സ്പൂൺ പുളി പിഴിഞ്ഞെടുത്ത വെള്ളം ഒഴിച്ച് തിളപ്പിച്ച ശേഷം കറിയിലെ വെള്ളം കട്ടിയാവും വരെ വഴറ്റുക. ആദ്യം പൊടിച്ച് വെച്ച ഉലുവ,കടുക് പൊടി ചേർത്തിളക്കുക.

English Summary: Tomato Thokku Recipe, Tomato Pickle