വ്യത്യസ്തമായും വളരെ പെട്ടെന്നും തയാറാക്കാവുന്ന ഓറഞ്ച് കേക്കിന്റെ രുചി കൂട്ട്. ഓറഞ്ച് തൊലി കളയാതെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ചേരുവകൾ

  • ഓറഞ്ച് – 2
  • മുട്ട – 2 
  • പഞ്ചസാര – അര കപ്പ്
  • ഓയിൽ – കാൽ കപ്പ്
  • മൈദ – ഒരു കപ്പ്
  • ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
  • ബേക്കിങ് സോഡ – ഒരു നുള്ള്

തയാറാക്കുന്ന വിധം

ഓറഞ്ച് തൊലിയോടു കൂടി നടുവേ മുറിച്ച് ഉള്ളിലെ കുരു കളഞ്ഞ് ചെറുതാക്കി എടുക്കാം. ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക. അരകപ്പ് പഞ്ചസാരയും കാൽ കപ്പ് ഓയിലും ചേർത്ത് നന്നായി അരച്ചെടുക്കുക.

മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ഒരു അരിപ്പയിലൂടെ അരിച്ച് എടുക്കുക. ഇതിലേക്ക് ഓറഞ്ച് മിക്സ് ചേർത്ത് നന്നായി യോജിപ്പിക്കുക. ബട്ടർ പേപ്പർ ഇട്ട് തയാറാക്കി വച്ചിരിക്കുന്ന ബേക്കിങ് ടിന്നിൽ  കേക്ക് മിക്സ് ഒഴിച്ച് ബേക്ക് ചെയ്ത് എടുക്കാം.

ഫ്രൈ പാനിൽ : 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത പാത്രത്തിൽ മീഡിയം തീയിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

അവ്നിൽ 175 ഡിഗ്രി സെൽഷ്യസിൽ 25–30 മിനിറ്റ് ബേക്ക് ചെയ്യണം.

English Summary: Orange Cake