കപ്പയും പയറും ചേർത്തൊരു പുഴുക്ക് തയാറാക്കിയാലോ, പ്രത്യേകിച്ച് കറികളൊന്നും ഇല്ലാതെയും ഇത് കഴിക്കാം.

ചേരുവകൾ

  • കപ്പ  - 450 ഗ്രാം
  • വൻപയർ - 1/4 കപ്പ്
  • തേങ്ങ - 1/3 കപ്പ്
  • പച്ചമുളക് - 3
  • വെളുത്തുള്ളി - 2 
  • ജീരകം - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • തേങ്ങ - 2 ടീസ്പൂൺ
  • സവാള –  1 ടേബിൾ സ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • വൻപയർ പ്രഷർ കുക്കറിൽ വേവിക്കുക.
  • കപ്പ ചെറിയ കഷണങ്ങളാക്കി നുറുക്കിയത് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക, വെന്തശേഷം ഇതിലേക്ക് തേങ്ങ,ജീരകം,വെളുത്തുള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി എന്നിവ അരച്ചതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇതിലെ വെള്ളം നന്നായി വറ്റിച്ചെടുക്കണം. ഇത് ഒരു തവി ഉപയോഗിച്ച് നന്നായി കുഴച്ച് എടുക്കുക. ഇതിലേക്ക് വേവിച്ചു വച്ച പയർ ചേർത്ത് യോജിപ്പിക്കുക.
  • ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങയും സവാളയും വറുക്കുക. അതിൽ കടുകും കറിവേപ്പിലയും ചേർത്ത് കപ്പയിൽ ചേർത്ത് യോജിപ്പിച്ചെടുക്കാം.

English Summary: Cassava with Beans Recipe