ഇറച്ചിക്കറി പോലെ ഒരു പച്ചക്കറി, വളരെ രുചികരമായി തയാറാക്കാവുന്ന കറി.

ചേരുവകൾ 

  • ഉരുളക്കിഴങ്ങ് –  3 എണ്ണം (മീഡിയം സൈസ് )
  • സോയാചങ്ക്സ് –  100 ഗ്രാം
  • സവാള  – 2 എണ്ണം 
  • തക്കാളി – 2 എണ്ണം
  • ഇഞ്ചി ചെറുതായി മുറിച്ചത് – ഒരു ടീസ്പൂൺ 
  • വെളുത്തുള്ളി  ചെറുതായി മുറിച്ചത് – ഒരു ടീസ്പൂൺ 
  • പച്ചമുളക് – 3 എണ്ണം 
  • കറിവേപ്പില – ആവശ്യത്തിന് 
  • മല്ലിയില – ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ
  • മുളകുപൊടി – ഒരു ടീസ്പൂൺ 
  • കശ്മിരി മുളകുപൊടി – ഒരു ടേബിൾസ്പൂൺ
  • ഗരംമസാല – ഒരു ടീസ്പൂൺ 
  • വെളിച്ചെണ്ണ – രണ്ടു ടേബിൾസ്പൂൺ 
  • വെള്ളം – രണ്ടര കപ്പ്
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്നവിധം 

ഒരു പ്രഷർ കുക്കർ അടുപ്പത്തു വച്ച് ചൂടാക്കുക .ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി എന്നിവയും ചേർത്ത് വഴറ്റിയ ശേഷം തക്കാളി പ്യൂരി ചേർത്ത് വഴറ്റുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ,സോയാചങ്സ് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് പ്രഷർ കുക്കർ അടച്ച് രണ്ടു വിസിൽ വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. എയർ മുഴുവൻ പോയ ശേഷംകുക്കർ തുറന്നു ഗരം മസാലയും മല്ലിയിലയും ചേർത്ത് യോജിപ്പിക്കാം. ഉരുളക്കിഴങ്ങ് സോയാചങ്ക്സ് കറി റെഡി.

English Summary:  Soya Chunks Potato Curry