പൊതിച്ചോറിലെ ചമ്മന്തി... വെള്ളം തൊടാതെ ചമ്മന്തി തയാറാക്കിയാൽ പെട്ടെന്ന് കേടാക്കില്ല.  രണ്ട് പ്ലേറ്റ് ചോറ് കഴിക്കാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കറിവേപ്പിലയുടെ ഗുണവും മണവും കിട്ടാൻ ഇതേപോലെ  ചമ്മന്തി തയാറാക്കാം.

 ചേരുവകൾ

  •  തേങ്ങ                 - 1 ചെറുത്
  •  വറ്റൽ മുളക്          - 8എണ്ണം 
  •  ചെറിയ ഉള്ളി        - 10 അല്ലി
  •  ഇഞ്ചി                  - ഇടത്തരം
  •  പുളി                   - നെല്ലിക്ക വലിപ്പത്തിൽ 
  • കല്ലുപ്പ്                  - ആവശ്യത്തിന്
  • തണ്ടോടുകൂടിയ കറിവേപ്പില  - 4 എണ്ണം 

തയാറാക്കുന്ന വിധം

ആദ്യം വറ്റൽമുളക് കനലിൽ ചുട്ടെടുക്കുക. വറ്റൽമുളകും കല്ലുപ്പും ചേർത്ത് അമ്മിക്കല്ലിൽ ചതച്ചെടുക്കുക. കൂടെ ചുവന്നുള്ളിയും പുളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചിയും കുറച്ച് തേങ്ങയും ചേർത്ത് അരയ്ക്കാം. അവസാനം തേങ്ങ അരയ്ക്കുന്നതിനൊപ്പം തണ്ടോടുകൂടിയ കറിവേപ്പിലയും ചേർത്ത് അരയ്ക്കുക. എല്ലാം നന്നായി അരയുന്നതു വരെ അരച്ചെടുക്കുക. ഒരു തുള്ളിപോലും വെള്ളം ചേർക്കേണ്ട ആവശ്യമില്ല.അരഞ്ഞതിനുശേഷം ഉരുളയായി ഉരുട്ടിയെടുക്കുക. നാടൻ രുചിയിൽ സ്വാദിഷ്ടമായ ചമ്മന്തി റെഡി.

English Summary: Kerala Style Chammanthi