നാടൻ രുചിയിൽ പ്രധാനമാണ് ചേന, രുചികരമായ മെഴുക്കുപുരട്ടി തയാറാക്കിയാലോ?

ചേരുവകൾ

  • ചേന - 3,5 കപ്പ്
  • വെളുത്തുള്ളി - 4
  • സവാള - 1 കപ്പ്
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ
  • ഉണക്കമുളക് പൊടിച്ചത് - 2 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചേന ഉള്ളിയും മഞ്ഞൾപ്പൊടിയും വെളുത്തുള്ളിയും ഉണക്കമുളക് പൊടിച്ചതും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് കടുകും ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കാം.

English Summary: Chena Mezhukkupuratti